നാഗ്പൂര്‍: ആര്‍എസ്എസിന്റെ നാഗ്പൂരിലെ മുഖ്യ കാര്യാലയത്തിന്റെ സുരക്ഷ സിഐഎസ് എഫ് ഏറ്റെടുത്തു. ഇന്നലെ വൈകിട്ടോടെ മഹല്‍ മേഖലയിലെ ഹെഡ്ഗേവാര്‍ ഭവന്റെ വിവിധ ഭാഗങ്ങളില്‍ സിഐഎസ്എഫിനെ വിന്യസിച്ചിട്ടുണ്ട്.
സംസ്ഥാന റിസര്‍വ്വ് പോലിസിനായിരുന്നു കഴിഞ്ഞ 15 വര്‍ഷങ്ങളായി കാര്യാലയത്തിന്റെ സുരക്ഷ ചുമതല. ഉദ്യോഗസ്ഥരടക്കം 150 പേരാണ് സിഐഎസ്എഫ് സംഘത്തിലുള്ളത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന് നേരത്തെ ഇസഡ് സുരക്ഷ അനുവദിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഭീകരാക്രമണത്തിന്റെ സാധ്യതയും ഭീഷണിയും കണക്കിലെടുത്ത് കാര്യാലയത്തിന് സുരക്ഷ ശക്തമാക്കിയത്. ഡെപ്യൂട്ടി കമ്മീഷണര്‍ക്കാണ് സുരക്ഷ ചുമതല.
2006 ജൂണില്‍ മൂന്ന് ലഷ്കര്‍ ഇ തൊയിബ തീവ്രവാദികളെ വെടിവച്ച് വീഴത്തിയിരുന്നു.
Discussion about this post