ഡല്‍ഹി: കശ്മീരിലെ ഉധംപൂരില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി( എന്‍ഐഎ) പാക്കിസ്ഥാന് കത്തയക്കും.
ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലുള്ള പാക്കിസ്ഥാന് സ്വദേശി മുഹമ്മദ് നവീദിനെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ടാണ് എന്‍ഐഎ കത്തയക്കുന്നത്. നവീദിനെ ചോദ്യം ചെയ്തതില്‍ നിന്ന് ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്കം തെളിയിക്കുന്ന നിരവധി തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്.
ലഷ്കര്‍ ഇ തൊയിബ അഗംമായ നവീദിന് പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐ പിന്തുണ നല്‍കിയിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്. പാക്കിസ്ഥാനില ഫൈസലാബാദ് സ്വദേശിയാണ് നവീദ് എന്ന് വ്യക്തമായിട്ടുണ്ട്.
അതേസമയം മുഹമ്മദ് നവീദ് എന്ന ഉസ്മാന്ഖാന് ഇന്ത്യക്കാരനാണ്, പാക്കിസ്ഥാനിയല്ല എന്ന നിലപാടാണ് പാക്കിസ്ഥാന് സ്വീകരിക്കുന്നത്. ഇതിന് ഔദ്യോഗികമായ സ്ഥിരീകരണം കൂടി ലഭ്യമാക്കുന്നതിനാണ് എന്‍ഐഎയുടെ നടപടി.
നേരത്തെ മുംബൈ ആക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനെ ജീവനോടെ പിടികൂടിയപ്പോഴും അയാള്‍ പാക്കിസ്ഥാനിയല്ലെന്ന വാദമാണ് പാക്കിസ്ഥാന് സ്വീകരിച്ചിരുന്നത്.
Discussion about this post