ബംഗളൂരു: ദൈവത്തെ അപകീര്‍ത്തിപെടുത്തുന്ന തരത്തില്‍ പരസ്യചിത്രത്തില്‍ അഭിനയിച്ച ധോണിക്ക് കര്‍ണ്ണാടക ഹൈക്കോടതിയുടെ വിമര്‍ശനം.മഹാവിഷ്ണുവിന്റെ രൂപത്തില്‍ ധോണി ഒരു ബിസിനസ് മാഗസിനുവേണ്ടി ധോണി പ്രത്യക്ഷപ്പെട്ടിരുന്നു. പ്രസിദ്ധനായ ഒരു വ്യക്തി ജനങ്ങളുടെ മതപരമായ വൈകാരികതയെ വേദനപ്പിക്കുന്ന തരത്തില്‍ പരസ്യചിത്രത്തില്‍ അഭിനയിച്ചത് അതിന്റെ പ്രത്യാഘാതങ്ങള്‍ മനസിലാക്കാതെയാണെന്ന് കര്‍ണ്ണാടക ഹൈക്കോടതി വിമര്‍ശിച്ചു. അത്തരം പരസ്യങ്ങള്‍ ഏറ്റെടുക്കുമുമ്പ് അതിന്റെ പരിണിതഫലത്തെ കുറിച്ച് താരം മനസിലാക്കണമാണമായിരുന്നുവെന്നും ജസ്റ്റിസ് എ എന്‍ വേണുഗോപാല്‍ ഗൗഡ പറഞ്ഞു.
സാമൂഹ്യ പ്രവര്‍ത്തകനായ ജയകുമാര്‍ ഹിര്മത്ത് നല്കിയ പരാതി പരിഗണിച്ചായിരുന്നു കോടതിയുടെ വിമര്‍ശനം. മഹാവിഷ്ണുവിന്റെ രൂപത്തിലുള്ള ധോണിയുടെ കൈയില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ ഉണ്ട്. ഒരു ചെരുപ്പ് അടക്കം പിടിച്ചാണ് ധോണി പര്സ്യചിത്രത്തില് നില്‍ക്കുന്നത്. ഇതേ മതപരമായ വൈകാരികത സൃഷ്ടിക്കുന്ന ഒന്നാണ് എന്നു ചൂണ്ടിക്കാട്ടിയാണ് ജയകുമാര്‍ ഹിര്മത്ത് പരാതി നല്‍കിയത്.
സെലിബ്രിറ്റികള്‍ പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നത് പണത്തിനുവേണ്ടി മാത്രമാണ്. അവര്‍ വരും അതിന്റെ അനന്തരഫലത്തെകുറിച്ച് ചിന്തിക്കാറില്ല. സമൂഹത്തോട് ഒരു ഉത്തരവാദിത്വവും ഇല്ലാതെയാണ് അവര്‍ പരസ്യകരാറില്‍ ഒപ്പിടുന്നത്. പണമാണ് അവരുടെ ലക്ഷ്യം അത് ഉണ്ടാുന്ന പ്രശ്നങ്ങള്‍ അവര്‍ ഓര്‍ക്കാറില്ലെന്നും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
എന്നാല്‍ തന്റെ കക്ഷിപരസ്യത്തില് അഭിനയിക്കാന്‍ പണം കൈപ്പറ്റിയില്ല എന്നായിരുന്നു ധോണിയുടെ അഭിഭാഷകന്റെ വാദം. അങ്ങനെയെങ്കില്‍ പണം കൈപ്പറ്റിയില്ല എന്നതിന്റെ രേഖകള്‍ സമര്‍പ്പിക്കാനും കോടതി പറഞ്ഞു. കേസ് ഈ മാസം 17 ലേക്ക് മാറ്റി വച്ചു.നേരത്തെ കേസുമായി ബന്ധപ്പെട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി ധോണിക്ക് മൂന്നു തവണ സമന്‍സ് അയച്ചിരുന്നു. ഇത് മൂന്നും തിരിച്ചുവന്നതിനെത്തുടര്‍ന്ന് കോടതി ധോണിയ്ക്ക അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. 2013 ഏപ്രില്‍ പതിപ്പിലെ ബിസിനസ് ടുഡേ മാസികയുടെ കവര്‍ പേജിലാണ് മഹാവിഷ്ണുവിന്റെ രൂപത്തിലുള്ള ധോണിയുടെ ചിത്രം പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. ഗോഡ് ഓഫ് ബിഗ് ഡീല്‍സ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച ചിത്രത്തില്‍ നിരവധി കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വിഷ്ണുവിന്റെ രൂപത്തിലുള്ള ധോണി കയ്യില്‍പിടിച്ചിരിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്
Discussion about this post