ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത (ഡിഎ, ഡിആര്‍) വര്‍ധിപ്പിച്ചു. നാല് ശതമാനമാണ് വര്‍ധിപ്പിച്ചത്.
പുതുക്കിയ ഡിഎ, ഡിആര്‍ ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ജീവനക്കാര്‍ക്ക് ലഭിക്കുന്നതാണ്.
ഇതോടെ ജീവനക്കാരുടെ പ്രതിമാസ ശമ്പളം 720 രൂപ മുതല്‍ 10,000 വരെ വര്‍ധിച്ചേക്കുമെന്നാണ് വിവരം. 35 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 25 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
Discussion about this post