മുംബൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര റദ്ദാക്കി. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ബിസിസിഐ ഉപേക്ഷിച്ചു. ലഖ്നൗവില്‍ 15 നും കൊല്‍ക്കത്തയില്‍ 18 നും നടക്കാനിരുന്ന ഏകദിന മത്സരങ്ങളാണ് ഉപേക്ഷിച്ചത്.
മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുമെന്ന് നേരത്തെ ബിസിസിഐ അറിയിച്ചിരുന്നു. എന്നാല്‍ കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ പരമ്പര ഉപേക്ഷിക്കുകയായിരുന്നു.
പരമ്പരയിലെ ആദ്യത്തെ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ പരമ്പര പൂര്‍ണമായും നഷ്ടമാകുന്ന സ്ഥിതിയാണ് ഉണ്ടായത്.
അതേസമയം ഇംഗ്ലണ്ടിന്റെ ശ്രീലങ്കന്‍ പര്യടനവും റദ്ദാക്കിയിരുന്നു. ഇംഗ്ലണ്ട്-ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡുകള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് പരമ്പര മാറ്റിവയ്ക്കാന്‍ തീരുമാനമായത്. പരമ്പര പിന്നീട് നടത്തുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് അറിയിച്ചു.
Discussion about this post