കൊച്ചി: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ കോഴിക്കോട് പന്തീരങ്കാവില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സിപിഎം പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമായ അലന് ഷുഹൈബിനെയും താഹാ ഫസലിനെയും വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍ഐഎ കോടതിയെ സമീപിച്ചു. ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസം കൂടി കസ്റ്റഡിയില്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് എന്‍ഐഎ എറണാകുളം പ്രത്യേക കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
അപേക്ഷയില്‍ വാദം കേട്ട കോടതി വിധി പറയാനായി തിങ്കളാഴ്ചത്തേക്ക് മാറ്റി.
നേരത്തേ, കേസ് ഏറ്റെടുത്തതിന് പിന്നാലെ എന്‍ഐഎ ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നതാണ്. എന്നാല്‍, ഇവരുടെ മൊബൈലുകള്‍ പരിശോധിച്ചതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എന്‍ഐഎ പറഞ്ഞു. ഇരുവരും മൂന്ന് മാസത്തിലേറെയായി റിമാന്റിലാണ്.
Discussion about this post