ഡല്‍ഹി: ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നേരെ ആക്രമണം. ഭോപ്പാല്‍ കമല പാര്ക്കിന് സമീപം ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. സിന്ധ്യക്ക് നേരെ കരിങ്കൊടി കാട്ടിയ സംഘം സിന്ധ്യയുടെ കാറിന് നേരെ കല്ലെറിയുകയായിരുന്നു.
അതേസമയം ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ആരോപിച്ചു. ജീവന് ഭീഷണിയുണ്ടാവുന്ന തരത്തിലാണ് സിന്ധ്യക്ക് നേരെ കല്ലേറ് നടന്നതെന്നും ഡ്രൈവര്‍ വളരെ ബുദ്ധിമുട്ടിയാണ് സംഭവസ്ഥലത്ത് നിന്ന് സിന്ധ്യയെ രക്ഷപ്പെടുത്തിക്കൊണ്ടുവന്നതെന്നും ശിവരാജ് സിംഗ് ചൗഹാന് വ്യക്തമാക്കി.
ആക്രമണം നടത്തിയവര്‍ക്കെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന നില പാടെ തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post