ബിഹാര്‍: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജെഡിയു -ആര്‍ജെഡി- കോണ്‍ഗ്രസ് സീറ്റ് ധാരണയായി. 100 സീറ്റുകളില്‍ ജെഡിയുവും 100 സീറ്റുകളില്‍ ആര്‍ജെഡിയുവും മത്സരിക്കും. 40 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും.
മുഖ്യമന്ത്രി നിതീഷകുമാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്‍.സി.പി, ഐ.എന്‍.എല്‍.ഡി എന്നിവര്‍ വൈകാതെ സഖ്യത്തില്‍ ചേരുമെന്നാണ് പ്രതീക്ഷയെന്നും നിതീഷ് പറഞ്ഞു. വര്‍ഗീയ, ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുകയാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സീറ്റ് ചര്‍ച്ചകള്‍ക്കുശേഷം ലാലുപ്രസാദ് യാദവ് പറഞ്ഞു. ആഗസ്ത് 30ന് പട്ന ഗാന്ധി മൈതാനില്‍ സ്വാഭിമാന്‍ റാലി നടത്തുമെന്നും ലാലു അറിയിച്ചു. ദിവസങ്ങള്‍ നീണ്ട അണിയറ ചര്‍ച്ചകള്‍ക്കൊടുവിലാണ് മൂന്ന് പാര്‍ട്ടികളും മത്സരിക്കുന്ന സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലെത്തിയത്.
ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയിലും ജെഡിയു- ആര്‍ജെഡി- കോണ്‍ഗ്രസ് സഖ്യമടങ്ങിയ മതനിരപേക്ഷ മുന്നണിയുമാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. ദേശീയ രാഷ്ട്രീയ സ്ഥിതിഗതികളെ വരെ സ്വാധീനിക്കാവുന്ന തിരഞ്ഞെടുപ്പില്‍ സാന്നിധ്യമറിയിച്ച് ചെറു പാര്‍ട്ടികളും രംഗത്തുണ്ട്.സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായാണ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്.
Discussion about this post