മുംബൈ: ബിസിസിഐയുടെ മുംബൈയിലെ ആസ്ഥാന മന്ദിരം അടച്ചു. ജീവനക്കാരോട് വീട്ടില്‍ നിന്നും ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്തെ ക്രിക്കറ്റ് നിര്‍ത്തിവച്ചിരിക്കുകയാണ്.
കൊറോണ വൈറസ് പടരുന്നതിനെ തുടര്‍ന്ന് വാംങ്കഡെ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ആസ്ഥാനം അടയ്ക്കുകയാണെന്ന് ജീവനക്കാരെ ബിസിസിഐ അറിയിച്ചുവെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഒരു ജീവനക്കാരന് പിടിഐയോട് പറഞ്ഞു. എല്ലാ ജീവനക്കാരോടും വീട്ടില്‍ നിന്നും ജോലി ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post