മുംബൈ: യെസ് ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സീ ഗ്രൂപ്പ് ചെയര്മാന് സുഭാഷ് ചന്ദ്രക്കും ജെറ്റ് എയര്‍വെയ്സ് സ്ഥാപകന്‍ നരേഷ് ഗോയനിലും നോട്ടീസ് നല്കി.
അതേസമയം നാളെ മുതല്‍ എല്ലാ ബാങ്കിംഗ് സേവനങ്ങളും യെസ് ബാങ്ക് പുനസ്ഥാപിക്കും.
വഴിവിട്ട് വായ്പ നല്കി ബാങ്കിനെ പ്രതിസന്ധിയിലാക്കിയതിന് യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍ ഈ മാസം 20 വരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ തുടരും.
വായ്പ സംഘടിപ്പിച്ച കോര്‍പ്പറേറ്റുകളെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരാനാണ് ഇഡി നീക്കം. സീ ഗ്രൂപ്പ് ചെയര്മാന് സുഭാഷ് ചന്ദ്ര, ജെറ്റ് എയര്‍വെയ്സ് സ്ഥാപകന്‍ നരേഷ് ഗോയല്‍ എന്നിവരെ ഈ ആഴ്ച തന്നെ ചോദ്യം ചെയ്യും.
നോട്ടീസ് കിട്ടിയിട്ടും ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന റിലയന്‍സ് ഗ്രൂപ്പ് മേധാവി അനില്‍ അംബാനിയോട് വ്യാഴാഴ്ച ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടു. അതിനിടെ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുന്നതിന്റെ ഭാഗമായി നാളെ വൈകീട്ട് 6 മണി മുതല്‍ യെസ് ബാങ്കിന്റെ എല്ലാവിധ സേവനങ്ങളും പുനസ്ഥാപിക്കും.
മാര്‍ച്ച് 26ന് ആണ് പുതിയ ഭരണ സമിതിക്ക് അധികാരം കൈമാറുന്നത്.
Discussion about this post