ഡല്‍ഹി: കൊറോണ വൈറസ് ബാധ തടയുന്നതിനായി കൂടുതല്‍ നിയന്ത്രണത്തിലേക്ക് കടക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജധാനി തുരന്തോ ഉള്‍പ്പെടെ 23 ട്രെയിനുകള്‍ റദ്ദാക്കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര റെയില്‍വെ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
125 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്നു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 18 മുതല്‍ യൂറോപ്യന്‍ യൂണിയന്, യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്, തുര്‍ക്കി, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രകള്‍ നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളെ ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. അഫ്ഗാനിസ്ഥാന്, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇന്ത്യയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി.
Discussion about this post