ഡല്‍ഹി: കൊറോണ വൈറസ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കില്ലെന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കുര്‍. തമിഴ്നാട്ടില്‍ നിന്നുള്ള അംഗം വൈക്കോയുടെ ചോദ്യത്തിനു രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
കൊറോണ വൈറസ് ലോക വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും മടുപ്പ് അനുഭവപ്പെടുന്നു. എന്നാല്‍, ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ ബാധിക്കില്ലെന്നാണു പുതിയ വ്യാപാര കണക്കുകളും രേഖകളും പറയുന്നത്. ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്നതിനാല്‍ ഈ സാഹചര്യം ചിലപ്പോള്‍ ഇന്ത്യക്ക് ഗുണകരമായേക്കാമെന്നും മന്ത്രി വ്യക്തമാക്കി.
ചൈനയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി വീണ്ടും സുഗമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിച്ചുവരികയാണെന്നും അനുരാഗ് താക്കുര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post