Thursday, March 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

‘അതിഥികളെ തെരുവിലിറക്കി വിടുന്നതു നമ്മുടെ സംസ്കാരമല്ല, മുറിയിലടയ്ക്കപ്പെട്ട ഓരോരുത്തരെയും ചേർത്തു നിർത്തേണ്ട സമയമാണിത്’; മോഹൻലാൽ എഴുതുന്നു….

by Brave India Desk
Mar 18, 2020, 11:34 am IST
in Entertainment
Share on FacebookTweetWhatsAppTelegram

കൊറോണ വൈറസ് ഭീതി പടർത്തി പടരുകയാണ്. ഈ സാഹചര്യത്തിൽ ഇതിനെ എങ്ങനെ അഭിമുഖീകരിക്കാം എന്ന് വിശദീകരണവുമായി മോഹൻലാൽ രം​ഗത്ത്. വാഗമണ്ണിലെത്തിയ ഇറ്റാലിയൻ പൗരന് സെമിത്തേരിയിൽ കിടന്ന് ഉറങ്ങേണ്ടിവന്നു. നമ്മുടെ നാട്ടിലെത്തുന്ന വിദേശ സഞ്ചാരികളെ കൊറോണ ഭീതി മൂലം തെരുവിലിറക്കി വിടുകയാണോ വേണ്ടത് ? സമൂഹനന്മയ്ക്കായി ക്വാറന്റീനിൽ കഴിയുന്നവരോടുള്ള നമ്മുടെ മനോഭാവം  എന്തായിരിക്കണം? മോഹൻലാൽ എഴുതിയ ലേഖനം ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.

മോഹൻലാൽ എഴുതുന്നു….

Stories you may like

ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാരിനെതിരെ പ്രകടനം നടത്തിയവർ എവിടെ? നിരവധി ആളുകളെ കാണാനില്ലെന്ന് റിപ്പോർട്ട്

പുതിയ ലാലേട്ടൻ വരുന്ന നാളെകളിൽ ഈ ചിത്രത്തെ നമുക്ക് വിസ്മൃതിയിലേക്ക് എറിയാം – എലോൺ റിവ്യൂ

ഇറ്റലിയിൽ നിന്നു വാഗമണ്ണിലെത്തിയ സഞ്ചാരിക്ക് ഹോട്ടലുകൾ മുറി കൊടുക്കാതെ വന്നപ്പോൾ സെമിത്തേരിയിൽ കിടന്ന് ഉറങ്ങേണ്ടിവന്നു എന്ന വാർത്ത കണ്ടു. ഒരു മരണവാർത്ത പോലെ എന്നെ വേദനിപ്പിച്ചു അത്. തിരുവനന്തപുരത്തു മുറി ബുക്ക് ചെയ്തെത്തിയ അർജന്റീനക്കാരിയെ രാത്രി റോഡിലിറക്കിവിട്ടു എന്ന വാർത്തകൂടി വായിച്ചു തീരുമ്പോൾ വേദന ഇരട്ടിയാകുന്നു.

ഇവരാരും രോഗവും കൊണ്ടു വരുന്നവരല്ല. അവരുടെ സമ്പാദ്യത്തിൽ നിന്നൊരു ഭാഗം കൂട്ടിവച്ച് ഈ നാടു കാണാൻ വരുന്നവരാകും. അവരോടു നമ്മൾ പലതവണ പറഞ്ഞിരുന്നു, ഇതു ദൈവത്തിന്റെ സ്വന്തം നാടാണെന്ന്. അവരതു വിശ്വസിച്ചു വന്നതാണ്. രോഗമുള്ളവരെ കണ്ടെത്താൻ നമുക്കൊരു സംവിധാനമുണ്ട്. അല്ലാതെ, അതിഥികളെ തെരുവിലിറക്കി വിടുന്നതു നമ്മുടെ സംസ്കാരമല്ല. ഭാഷ പോലും അറിയാത്ത രാജ്യത്ത് നമുക്കു വേണ്ടപ്പെട്ട ആരെയെങ്കിലും തെരുവിലിറക്കി വിട്ടാൽ നമുക്കു താങ്ങാനാകുമോ?

വിദേശത്തുനിന്നെത്തി രോഗമില്ലാതിരുന്നിട്ടും ഈ നാടിനുവേണ്ടി സ്വയം ക്വാറന്റീനിൽ പോയ ഒരാളെ പരിസരത്തുള്ളവർ ചേർന്നു ഫ്ലാറ്റിൽ പൂട്ടിയിട്ടതും ഇതോടൊപ്പം വായിക്കണം. പേടികൊണ്ടു ചെയ്തുപോയതാണെന്നു പറയുന്നവർ കാണും. ഈ പൂട്ടിയിട്ടവർക്ക് എവിടെ നിന്നെങ്കിലും വൈറസ് ബാധ ഉണ്ടാകില്ല എന്നുറപ്പുണ്ടോ? അവരെല്ലാം പുറത്തിറങ്ങി സഞ്ചരിക്കുന്നവരല്ലേ. ഇതാർക്കും ഒരുനിമിഷം കൊണ്ടു തടയാൻ പറ്റുന്നതല്ല. സമ്പത്തിന്റെ പ്രതിരോധങ്ങളെല്ലാം മറികടന്നു വൈറസ് വരുന്നതു ലോകം കാണുന്നു. അതുകൊണ്ടു തന്നെ, പ്രളയകാലത്തെന്നപോലെ നാം ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്. ദൂരം പാലിക്കുകയും കൂട്ടായ്മ ഉപേക്ഷിക്കുകയും ചെയ്യണമെന്നു പറയുമ്പോൾ മനസ്സിന്റെ അടുപ്പവും കൂട്ടായ്മയും പതിന്മടങ്ങു കൂട്ടണം എന്നുകൂടി മനസ്സിലാക്കണം.

അടച്ച മുറിയിൽ കഴിയുന്ന എല്ലാവരും രോഗികളല്ല. അവർ ഈ നാടിനുവേണ്ടി 14 ദിവസം സ്വയം അടയ്ക്കപ്പെട്ടവരാണ്. ഇവരെല്ലാം നാളെ ‘ഒളിച്ചോടി’ ഈ നാട്ടിലേക്കിറങ്ങിയാൽ തടയാനാകുമോ? അവരിൽ രോഗമുള്ളവർ രോഗം പടർത്തിയാൽ എത്രത്തോളം തടയാനാകും? അതുകൊണ്ടുതന്നെ, ഓരോ മുറിക്കുള്ളിലും ഉള്ളത് നമുക്കുവേണ്ടി സ്വയം ‘ബന്ധനസ്ഥരായവരാണ്’.

ഇവരെയെല്ലാം പരിചരിക്കുന്ന വലിയൊരു കൂട്ടായ്മയുണ്ട് – ഡോക്ടർമാരും നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും പൊലീസുകാരും ആംബുലൻസ് ഡ്രൈവർമാരുമെല്ലാം ചേർന്ന വലിയൊരു സംഘം. അവരെല്ലാം നെഞ്ചൂക്കോടെ തടഞ്ഞുനിർത്തുന്നത് നമ്മുടെ കുഞ്ഞുങ്ങളിലേക്കു വരാമായിരുന്ന വൈറസുകളെയാണ്. സാനിറ്റൈസർ ഉപയോഗിച്ചു കൈ തുടച്ചും വിദേശത്തുനിന്നു വന്നവരെ ഇറക്കിവിട്ടും സുരക്ഷിതരെന്നു കരുതിയിരിക്കുന്നവർ ഓർക്കേണ്ടത് ഈ സൈന്യത്തെക്കുറിച്ചാണ്. ത്യാഗം എന്ന വാക്ക് അവർ ചെയ്യുന്ന ജോലിക്കുള്ള വളരെ ചെറിയ പ്രതിഫലമാകും. അവരതിനു തയാറാകുന്നതു നമുക്കു വേണ്ടിയാണ്, അവർക്കു വേണ്ടിയല്ല. എന്തു വന്നാലും നേരിടുമെന്ന ചങ്കുറപ്പോടെ…

ദേവാലയങ്ങൾ പോലും അടച്ചിരിക്കുന്നു. നാം കൂട്ടപ്രാർഥന നടത്തേണ്ടതു മനസ്സുകൊണ്ടാണ്. നമുക്കു വേണ്ടിയല്ല, ഈ നാടിനു വേണ്ടി. കാരണം, ഇതിൽനിന്നു നമുക്കു മാത്രമായൊരു രക്ഷയില്ല. മുറിയിൽ അടച്ചിരിക്കുന്നവർക്കു ഭക്ഷണമെത്തിക്കുന്ന ആശാ വർക്കർമാരും കുടുംബശ്രീക്കാരുമെല്ലാം ഉയർത്തിപ്പിടിക്കുന്നത് ഈ നാടിന്റെ യശസ്സാണ്. അവരെപ്പോലുള്ളവരുള്ള നാട്ടിലാണു ജീവിക്കുന്നതെന്നു ഞാൻ അഭിമാനത്തോടെ പറയുന്നു.

മുറിയിലടയ്ക്കപ്പെട്ട ഓരോരുത്തരെയും ചേർത്തു നിർത്തേണ്ട സമയമാണിത്. പുറത്താക്കപ്പെടുകയും അകറ്റിനിർത്താൻ നോക്കുകയും ചെയ്യുന്ന ഓരോരുത്തർക്കും സ്വപ്നങ്ങളുണ്ടെന്നു നമുക്കോർക്കാം; നാം കാണുന്നതു പോലുള്ള വലിയ സ്വപ്നങ്ങൾ. നമുക്കോരോരുത്തർക്കും പറയാൻ കഴിയണം, കയ്യെത്തും ദൂരത്തു ഞങ്ങളും നിങ്ങളുടെ കൂടെയുണ്ടെന്ന്. ഈ വൈറസ് ദിവസങ്ങൾക്കു ശേഷം നാം പരസ്പരം വാരിപ്പുണരുകയും മധുരം പങ്കുവയ്ക്കുകയും ചെയ്യും. ദേഹം മുഴുവൻ നീലവസ്ത്രത്തിൽ പൊതിഞ്ഞ് ആശുപത്രിവരാന്ത തുടച്ചു വൃത്തിയാക്കുന്നൊരു സ്ത്രീയുടെ കണ്ണുകൾ ഇന്നും എന്റെ മനസ്സിലുണ്ട്. ആ നീലവസ്ത്രത്തിനുള്ളിലുള്ളത് എന്റെ രക്ഷക തന്നെയാണ്. ഒരർഥത്തിൽ പറഞ്ഞാൽ കൈക്കുഞ്ഞിനെപ്പോലെ എന്ന നോക്കുന്ന അമ്മ തന്നെ. നമുക്കവരെ തൊഴാം.

Tags: mohan lalcorona virus
Share28TweetSendShare

Discussion about this post

Latest stories from this section

14 കോടിയുടെ സ്വർണ്ണ-വജ്ര ആഭരണങ്ങളണിഞ്ഞ് ശകുന്തളയായി സാമന്ത: പാൻ ഇന്ത്യൻ ചിത്രം ശാകുന്തളം ഏപ്രിൽ 14ന് തിയേറ്ററുകളിൽ

കുടുംബപ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ മദനൻ എത്തുന്നു സുരാജ് വെഞ്ഞാറമൂടിന്റെ “മദനോത്സവം” ടീസർ പുറത്ത്

ഏറെ വിഷമം അനുഭവിച്ച ഘട്ടത്തിൽ രാഹുൽഗാന്ധിയാണ് എന്നെ വൈകാരികമായി പിന്തുണച്ചത്: തുറന്നു പറച്ചിലുമായി കന്നഡ താരം രമ്യ

‘ഇന്നസെന്റ് ഇനി ഇല്ല…, അദ്ദേഹം എനിക്ക് എല്ലാമായിരുന്നു; വൈകാരിക കുറിപ്പുമായി മമ്മൂട്ടി

Next Post

പിണറായി സർക്കാരിന് തിരിച്ചടി: കോതമം​ഗലം പള്ളിക്കേസിൽ സർക്കാരിന്റെ അപ്പീൽ ഹൈകോടതി തള്ളി

Latest News

14 കോടിയുടെ സ്വർണ്ണ-വജ്ര ആഭരണങ്ങളണിഞ്ഞ് ശകുന്തളയായി സാമന്ത: പാൻ ഇന്ത്യൻ ചിത്രം ശാകുന്തളം ഏപ്രിൽ 14ന് തിയേറ്ററുകളിൽ

ദുരിതാശ്വാസ നിധി തട്ടിപ്പ്; മുഖ്യമന്ത്രിക്കെതിരായ ഹർജി ലോകായുക്ത വെള്ളിയാഴ്ച പരിഗണിക്കും

2023 ലോകകപ്പ് ഫൈനൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ? ടൂർണമെന്റ് ഒക്ടോബർ 5ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

സാമൂഹിക സുരക്ഷാ ഫണ്ടും ഇന്ധന സെസും; കേരളത്തിൽ പെട്രോളിനും ഡീസലിനും മദ്യത്തിനും ഏപ്രിൽ 1 മുതൽ വില കൂടും; വിശദ വിവരങ്ങൾ അറിയാം

എഡ്വിനയുടെ സമുദ്ര ശവസംസ്കാരത്തിന് അകമ്പടിയായി ഇന്ത്യൻ പടക്കപ്പൽ ; ഐ.എൻ.എസ് ത്രിശൂൽ പോയത് ഏറ്റവും പ്രിയപ്പെട്ടവന്റെ ആദരമായി ; ജവഹർലാൽ നെഹ്രുവിന്റെ അറിയപ്പെടാത്ത ഏടുകൾ- വീഡിയോ

16 കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് 49 വർഷം കഠിന തടവും പിഴയും

കുടുംബപ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ മദനൻ എത്തുന്നു സുരാജ് വെഞ്ഞാറമൂടിന്റെ “മദനോത്സവം” ടീസർ പുറത്ത്

ഉപഗ്രഹക്കരുത്തിൽ ഇന്ത്യൻ സൈന്യം; ഐ എസ് ആർ ഒയുമായി 3000 കോടിയുടെ കരാർ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം; ഞെട്ടലോടെ ചൈന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies