ഡല്‍ഹി: കൊറോണ വൈറസ് ഭീതിയില്‍ ചെന്നൈയില്‍ നടന്നുവന്നിരുന്ന ഡല്‍ഹി ഷഹീന്‍ബാഗ് മോഡല്‍ സമരത്തില്‍ നിന്ന് പിന്മാറാന് ഒരുങ്ങി സമരക്കാര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു മാസമായി സമരം തുടര്‍ന്ന് വരുകയായിരുന്നു. ഡല്‍ഹി ഷഹീന്‍ബാഗ് സമരത്തിന്റെ മാതൃകയില്‍ ചെന്നൈയിലെ ഒരു കൂട്ടം സ്ത്രീകളായിരുന്നു സമരം നടത്തി വന്നത്.
ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ ഡിസംബര്‍ 15നായിരുന്നു പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ആരംഭിച്ചത്. പിന്നീട് ഇത് രാജ്യത്തിന്റെ മറ്റ് എല്ലാ സ്ഥലങ്ങളിലേക്കും പടര്‍ന്ന് പിടിക്കുകയായിരുന്നു.
അതേസമയം ചെന്നൈയിലെ ഷഹീന്‍ബാഗ് മോഡല്‍ സമരം താല്‍ക്കാലികമായി നിന്നെങ്കിലും രാജ്യ തലസ്ഥാനത്ത് ഇപ്പോഴും സമരം തുടരുകയാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും സമരക്കാരോട് ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ അതിന് തയ്യാറായിട്ടില്ല. സമരക്കാരുമായി ചര്‍ച്ച നടത്തിയെന്നും എന്നാല്‍ അവര്‍ ഒരു രീതിയിലും വഴങ്ങുന്നില്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
Discussion about this post