ഡല്‍ഹി: ഡോക്ടര്‍ കഫീല്‍ ഖാനെതിരെ ദേശസുരക്ഷാ നിയമം ചുമത്തിയ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം. കഫീല്‍ ഖാന്റെ മാതാവ് നല്കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം നല്‍കിയത്. ഹര്‍ജി ഹൈക്കോടതി പരിഗണിക്കുമെന്ന് കാണിച്ച് സുപ്രിംകോടതി ഉത്തരവിട്ടു.
രാജ്യവിരുദ്ധ പ്രസംഗത്തിന്റെ പേരിലായിരുന്നു കഫീല്‍ ഖാനെതിരെ നടപടി ഉണ്ടായത്. പ്രസംഗത്തിന്റെ പേരില്‍ ജനുവരി 30ന് കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അലിഗഢ് കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കിയിരുന്നു.
എന്നാല്‍, ഇതിന് പിന്നാലെ കഫീല്‍ ഖാനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് ദേശസുരക്ഷാ നിയമം ചുമത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിനെതിരെയാണ് കഫീല്‍ ഖാന്റെ മാതാവ് സുപ്രിംകോടതിയെ സമീപിച്ചത്.
Discussion about this post