ഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സിബിഎസ്ഇ അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍. സര്‍വകലാശാല പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് മാനവശേഷി മന്ത്രാലയം നിര്‍ദേശിച്ചു. ജെ.ഇ.ഇ പരീക്ഷയും മാറ്റി.
കേരള ആരോഗ്യസര്‍വകലാശാല ഈ മാസം 31 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റി.
അതേസമയം സംസ്ഥാനത്തെ മറ്റ് സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍ അറിയിച്ചു. ഐസിഎസ്ഇ പരീക്ഷകള്‍ മുന്‍നിശ്ചയപ്രകാരം തുടരുമെന്ന് ബോര്‍ഡ് അറിയിച്ചു.
ഈ മാസം 31വരെയുളള സര്‍വകലാശാല പരീക്ഷകള്‍ അടക്കം മാറ്റാനാണ് കേന്ദ്രനിര്‍ദേശം. എന്നാല്‍ സര്‍വകലാശാല പരീക്ഷയില്‍ ആശയക്കുഴപ്പം തുടരുകയാണ്. മൂല്യനിര്‍ണയനടപടികളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അതേസമയം, എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കേന്ദ്രനിര്‍ദേശം അറിയില്ലെന്നും സര്‍ക്കുലര്‍ കണ്ടിട്ടില്ലെന്നും മാധ്യമങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും ഡയറക്ടര്‍ പ്രതികരിച്ചു.
Discussion about this post