ബെയ്ജിങ്: കൊറോണ വൈറസ് ബാധ പടര്‍ന്ന് പിടിച്ചതിന് ശേഷം ഇതാദ്യമായി ചൈനയില്‍ ആഭ്യന്തര തലത്തില്‍ പുതിയ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തില്ല. കഴിഞ്ഞ ദിവസം ആരും രോഗബാധയുമായി ചൈനയിലെ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തിയില്ല.
അതേസമയം, മറ്റ് രാജ്യങ്ങളില്‍ നിന്ന് ചൈനയിലെത്തിയ വിദേശികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത് ആശങ്കയുയര്‍ത്തുന്നുണ്ട്.
വൈറസ് ബാധ ഡിസംബറില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനിലും സ്ഥിതി ശാന്തമാണ്. വുഹാന്‍ പ്രവിശ്യയില്‍ ആര്‍ക്കും പുതുതായി കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ദേശീയ ഹെല്‍ത്ത് കമ്മീഷന് വ്യക്തമാക്കി.
നിലവില്‍ 7,263 പേര് മാത്രമാണ് ചൈനയില്‍ വൈറസ് ബാധയെ തുടര്‍ന്ന് ചികില്‍സയിലുള്ളത്.
അതേസമയം ലോകത്താകമാനം കൊറോണ വൈറസ് ബാധിതരുടെ രണ്ട് ലക്ഷം കടന്നു. 8000 പേര് വൈറസ് ബാധയേറ്റ് മരിച്ചിട്ടുണ്ട്.
Discussion about this post