ലണ്ടന്‍: വാല്‍നക്ഷത്രത്തിന്റെ പൊട്ടിത്തെറിക്കു സാക്ഷ്യം വഹിക്കാന്‍ റൊസേറ്റയ്ക്കു കഴിയുമോ എന്ന് കാത്തിരിക്കുകയാണ് ശാസ്ത്രലോകം.67 പി വാല് നക്ഷത്രം സൂര്യനോട് അടുക്കുന്നതിനാല്‍ ഏതു സമയവും പൊട്ടിത്തെറി പ്രതീക്ഷിക്കാം എന്നാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സി(ഇ.എസ്.എ.)യുടെ കാത്തിരുപ്പ് . 67പി പലതവണ സൂര്യനെ ചുറ്റി കടന്നുപോയിട്ടുണ്ടെങ്കിലും ഇക്കുറി പൊട്ടിത്തെറി സാധ്യത ഉണ്ടാക്കുന്നതു പ്രതലത്തില്‍ പ്രത്യക്ഷപ്പെട്ട വിള്ളലാണ്.
സൂര്യാകര്ഷണമല്ല പ്രശ്നമായത്. സൗരതാപംമൂലം വാല്നക്ഷത്രഭാഗങ്ങള് ഉരുകിയതാണു പൊട്ടിത്തെറി സാധ്യതകൂട്ടിയത്. അതിനാല്‍ 67പിയെ ചുറ്റുന്ന റൊസേറ്റ പേടകത്തില്‍നിന്നുള്ള ഓരോ ദൃശ്യവും വിലപ്പെട്ടതാണെന്നാണു ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഇന്നു രാവിലെ 7.33 നാണു 67 പി സൂര്യന് ഏറ്റവും അടുത്തെത്തുന്നത്. കൂടെ റൊസേറ്റ പേടകവും. വാല്‍നക്ഷത്രത്തിന്റെ ഭാവി 14:44 മിനിറ്റുകള്‍ക്കുള്ളില്‍ ഭൂമിയിലറിയാം. സൂര്യന് അടുത്തേക്ക് നീങ്ങുന്ന 67പി വന്‍ മാറ്റത്തിനു വിധേയമാകുന്നതായി റൊസേറ്റ സാക്ഷ്യപ്പെടുത്തുന്നു. വാല്‍നക്ഷത്രത്തിന്റെ ഉള്‍ഭാഗം ഉരുകി വന്വാതക പ്രവാഹമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
വാല്‍നക്ഷത്രത്തിന്റെ ആകൃതിയിലും മാറ്റം ഉണ്ടായി. കാര്‍ബണ്‍ ഡയോക്സൈഡ് ചോര്‍ച്ച രണ്ട് ഇരട്ടിയും മീഥേന്‍ ചേര്‍ച്ച നാലിരട്ടിയുമാണെന്നു റൊസേറ്റ ശാസ്ത്രജ്ഞന് ഡോ. കാതറിന് അള്ട്ടെഗ് അറിയിച്ചു. താറാവിന്റെ ആകൃതിയിലുള്ള ഉപഗ്രഹത്തിന്റെ കൂര്‍ത്ത ഭാഗം ഇതുമൂലം വേറിടാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതലാണ് 67പിയെ റൊസേറ്റയെ ഭ്രമണം ചെയ്യാന്‍ തുടങ്ങിയത്. വാല്‍നക്ഷത്രത്തെക്കുറിച്ച് അറിയാന്‍ ഫിലേ പേടകത്തെ വാല്‍നക്ഷത്രത്തില്‍ ഇറക്കിയെങ്കിലും കഴിഞ്ഞ മാസം അതു പ്രവര്‍ത്തനരഹിതമായി.
Discussion about this post