ഡല്‍ഹി: കൊറോണ വൈറസിനെ ഭയമല്ല മുന്‍കരുതലാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അനാവശ്യയാത്രകള്‍ ആര്‍ക്കും സഹായകരമാകില്ല. ഡോക്ടര്‍മാരടക്കം നല്കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
മുന്‍കരുതലാണ് വേണ്ടത് പരിഭ്രാന്തിയല്ല. നിങ്ങള്‍ എവിടെയാണോ അവിടെ തുടരുക എന്നതാണ് അഭികാമ്യം. ആവശ്യമില്ലാത്ത യാത്രകള്‍ നിങ്ങളെയോ മറ്റുള്ളവരെയോസഹായിക്കില്ല. ഈ സമയത്ത് നമ്മുടെ ഭാഗത്തു നിന്നുണ്ടാകുന്ന ചെറിയ പരിശ്രമം പോലും വലിയ ഫലങ്ങളാണുണ്ടാക്കുക’. പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരും നല്കുന്ന നിര്‍ദ്ദേശങ്ങള്‍ നാം പാലിക്കേണ്ട സമയമാണിത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളവര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. അത് നമ്മളെ മാത്രമല്ല നമ്മുടെ സുഹൃത്തുക്കളെയും കുടുംബത്തെയുമെല്ലാം സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
2,00,000 ഡോളറിന്റെ കൊറോണ അടിയന്തര ധനസഹായം നല്‍കിയതിന് മാലിദ്വീപിനെ ആത്മാര്‍ത്ഥമായി അഭിനന്ദനം അറിയിക്കുകയും ചെയ്യുന്നു. ഈ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ആ സംഭാവന നമുക്ക് കരുത്തേകുമെന്നും മോദി ട്വീറ്റില്‍ പറഞ്ഞു.
This is the time we should all listen to the advise given by doctors and authorities.
All those who have been told to stay in home quarantine, I urge you to please follow the instructions.
This will protect you as well as your friends and family. #IndiaFightsCorona
— Narendra Modi (@narendramodi) March 21, 2020
Never forget – precautions not panic!
It’s not only important to be home but also remain in the town/ city where you are. Unnecessary travels will not help you or others.
In these times, every small effort on our part will leave a big impact. #IndiaFightsCorona
— Narendra Modi (@narendramodi) March 21, 2020
Deeply appreciate contribution of USD 200,000 by Government of Maldives to the COVID-19 Emergency Fund. It strengthens our resolve in this collective fight against the pandemic. @ibusolih
— Narendra Modi (@narendramodi) March 21, 2020
Discussion about this post