ലോകമൊട്ടാകെ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്തുണ അറിയിച്ച് നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും. കൊറോണയുടെ വ്യാപനം തടയാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് ഇവര്‍ ആരാധകരോട് അഭ്യർത്ഥിച്ചു.
”ലോകത്തെ സ്തംഭിപ്പിച്ച് കൊറോണ വൈറസ് ഇന്ത്യയില്‍ അടുത്ത ഘട്ടത്തിന്റെ പടിവാതില്‍ക്കലിലാണ്. സമൂഹവ്യാപനം എന്ന മാരകഘട്ടം നമുക്ക് ഒട്ടക്കെട്ടായി മറികടന്നേ തീരൂ. ഇതിനായി ജനങ്ങളെ സ്വയം സജ്ജരാകാന്‍ മാര്‍ച്ച് 22 ന് ജനത കര്‍ഫ്യൂ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുകയാണ്. നമ്മുടെ മുഖ്യമന്ത്രിയും അതിന് പിന്തുണ നല്‍കിയിരിക്കുകയാണ്. രാവിലെ 7 മുതല്‍ രാത്രി 9 വരെ പുറത്തിറങ്ങാതെ നമുക്കും ഈ ജനജാഗ്രത കര്‍ഫ്യൂവിന്റെ ഭാഗമാകാം. ഒരു വലിയ വിപത്തിന്റെ വ്യാപനം തടയാന്‍, രാജ്യത്തിന്റെ ആരോഗ്യപൂര്‍ണമായ ഭാവിക്ക് വേണ്ടി ജനതാകര്‍ഫ്യൂവിന്റെ ഭാഗമാകാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു”- മോഹന്‍ലാല്‍ പറഞ്ഞു.
”വകതിരിവില്ലാതെ കടന്നുവരും കൊറോണ. മരുന്നൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നമ്മളാരും സുരക്ഷിതരുമല്ല. പക്ഷേ നമുക്ക് തടയാന്‍ സാധിക്കും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ ഞാനുമുണ്ട് നിങ്ങളുടെ കൂടെ. ഇതൊരു കരുതലാണ്, സുരക്ഷയ്ക്ക് വേണ്ടിയുള്ള കരുതല്‍”-മമ്മൂട്ടി പറഞ്ഞു.
അജയ് ദേവ്ഗൺ, കമല്‍ ഹാസന്, അനുഷ്ക ശര്‍മ, ഷാരൂഖ് ഖാന്, ശ്രീകുമാരന്‍ തമ്പി, അമിതാഭ് ബച്ചന്, ഹൃത്വിക് റോഷന്, അക്ഷയ് കുമാര്‍, ജയസൂര്യ, ഉണ്ണിമുകുന്ദന്, അജു വര്‍ഗീസ്, സൈജു കുറുപ്പ് തുടങ്ങി ഒട്ടനവധി സിനിമാ പ്രവര്‍ത്തകര്‍ കര്‍ഫ്യൂവിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post