ഭോപാൽ: ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം കോണ്‍ഗ്രസ് വിട്ട 22 കോണ്‍ഗ്രസ് എം.എല്‍.എമാരും ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് വിമത എംഎല്‍എമാര്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുമായും ജ്യോതിരാദിത്യ സിന്ധ്യയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതായി സിന്ധ്യ അറിയിച്ചത്.
മധ്യപ്രദേശിന്റെ വികസനത്തിനായി തന്റെ സഹപ്രവര്‍ത്തകര്‍ ഇന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയെ കണ്ട് പാര്‍ട്ടിയില്‍ ചേര്‍ന്നതായി സിന്ധ്യ ട്വിറ്ററില്‍ കുറിച്ചു. എം.എല്‍.എമാരെ ജ്യോതിരാദിത്യ സിന്ധ്യ സ്വാഗതം ചെയ്തു.
കമല്‍നാഥ് സര്‍ക്കാരുമായുള്ള വിയോജിപ്പിനെ തുടര്‍ന്ന് മാര്‍ച്ച് പത്തിനാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. ഇതിന് പിന്നാലെ ജ്യോതിരാദിത്യസിന്ധ്യയുടെ രാജിയ്ക്ക് പിന്തുണ അറിയിച്ച് 22 എംഎല്‍എമാരും രാജിവെച്ചിരുന്നു.
Discussion about this post