കൊച്ചി: കൊറോണ വെെറസ് പരിശോധനയുമായി സഹകരിക്കാത്തതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചെന്നെയില്‍ നിന്നും എത്തിയ എറണാകുളം സ്വദേശിക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്ക് നല്കിയപ്പോള് അത് വലിച്ചെറിഞ്ഞ് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.
തുടര്‍ന്ന് ആരോഗ്യ വകുപ്പിനെ സഹായിക്കാന്‍ പ്രത്യേകമായി നിയോഗിച്ച പൊലീസുദ്യോഗസ്ഥര്‍ ഇയാളെ ബലം പ്രയോഗിച്ച് മറ്റ് യാത്രക്കാരില്‍ നിന്നും അകറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Discussion about this post