ചെന്നൈ: ത്രിരാഷ്ട്ര ഏകപരമ്പരയില് ഇന്ത്യ എ ഫൈനലില്‍ കടന്നു. ഇന്ത്യക്കെതിരെ ബോണസ് പോസിന്റ് നേടാന്‍ ദക്ഷിണാഫ്രിക്കക്ക് ആയില്ല. നാളെ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും.
ത്രിരാഷ്ട്ര എ ടൂര്‍ണമെന്റിന്റെ അവസാന ലീഗ് മത്സരത്തില്‍ ഓപ്പണര്‍മാരായ ഉന്മുക്ത് ചന്ദും മായങ്ക് അഗര്‍വാളും നല്ല തുടക്കം സമ്മാനിച്ചു. അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ പുറത്തായതിനുശേഷം ക്രീസിലെത്തിയ മനീഷ് പാണ്ഡൈ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ അടിച്ചുപുറത്താക്കുകയായിരുന്നു. വെറും 80 പന്തുകളിലാണ് മനീഷ് പാണ്ഡൈ സെഞ്ച്വറി തികച്ചത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 8 വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു.
Discussion about this post