ഡല്‍ഹി:ഭാരതരത്ന പുരസ്കാരം ആദ്യം ലഭിക്കേണ്ട കായികതാരം സച്ചിനല്ല, ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദാണെന്ന് മില്‍ഖാ സിങ്. സച്ചിന് ഭാരതരത്ന പുരസ്കാരം നല്‍കിയത് നല്ലകാര്യമാണ്. അതുവഴി കായികതാരങ്ങള്‍ക്ക് ഭാരതരത്നയിലേക്കുള്ള വാതില്‍ തുറന്നു. എന്നാല്‍ ആദ്യമായി ഭാരതരത്നം ലഭിക്കേണ്ടയാള്‍ ധ്യാന്‍ ചന്ദ് ആയിരുന്നു. അതിനര്‍ഹതയുള്ള വ്യക്തിയാണ് അദ്ദേഹം. ധ്യാന്‍ ചന്ദിനും ഭാരതരത്നം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും മില്‍ഖ സിംഗ് ഡല്‍ഹിയില്‍ പറഞ്ഞു.
പത്മ പുരസ്കാരത്തിന് തന്റെ പേര് ശുപാര്‍ശ ചെയ്യാത്തതില്‍ പരസ്യമായി പ്രതിഷേധിച്ച് നാമനിര്‍ദേശം നേടിയെടുത്ത ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ നടപടി ഉചിതമായില്ലെന്നും മില്‍ഖ സിംഗ് പറഞ്ഞു.
ധ്യാന്‍ ചന്ദിന് ഭാരതരത്നം നല്‍കണമെന്ന് കഴിഞ്ഞ ഡിസംബറിലും മില്‍ഖ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയ്ക്ക് തുടര്‍ച്ചയായി മൂന്നുതവണ ഒളിംപിക്സില്‍ ഹോക്കി സ്വര്‍ണമെഡല്‍ നേടിക്കൊടുത്ത കളിക്കാരനാണ് ധ്യാന്‍ ചന്ദ്. രാജ്യത്തിന് അദ്ദേഹം നല്കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഭാരതരത്നം നല്‍കണമെന്നായിരുന്നു മില്‍ഖയുടെ അഭിപ്രായം.
Discussion about this post