കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടായ വെടിവപ്പില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു. പോലീസുകാര്‍ക്ക് നേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. റോഡിന് സമീപത്തുള്ള ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് വെടിയേറ്റതെന്ന് പോലീസ് മേധാവി നീം ഷെയ്ഖ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
രാജ്യത്തെ സ്വാതന്ത്രദിനാഘോഷത്തിന്റെ തലേനാളാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണം സംബന്ധിച്ച് ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും സിന്ധ് പ്രവിശ്യയിലെ പോലീസ് മേധാവി പറഞ്ഞു. തീവ്രവാദികല്ക്കെതിരായ നടപടികള്‍ പാക് സൈന്യം ശക്തമാക്കിയതോടെയാണ് പോലീസിനും മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നേരെ തുടര്‍ച്ചയായി ആക്രമണങ്ങല്‍ ഉണ്ടാകുന്നത് ഈ വര്‍ഷം ഇതുവരെ 48 പോലീസുകരാണ് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
Discussion about this post