ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി നടന്ന കാമ്പയിനില്‍ അശാസ്ത്രീയമായ പ്രചാരണങ്ങള്‍ നടത്തി എന്ന പരാതിയില്‍ നടന് മോഹന്‍ലാലിനെതിരെ കേസെടുത്തുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനത കർഫ്യുവിനെ പിന്തുണച്ച് മോഹൻലാൽ രംഗത്തെത്തിയിരുന്നു.
മോഹന്‍ലാലിനെതിരേ കേസെടുത്തു എന്ന തരത്തില്‍ ചില ഓണ്‍ലെെന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അത് ശ്രദ്ധയില്‍പ്പെട്ടും വെന്നും വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും മനുഷ്യാവകാശ കമ്മിഷന് പിആര്‍ഒ പുറത്തുവിട്ട വാർത്താക്കുറിപ്പില്‍ പറയുന്നു.
‘ചൊവ്വാഴ്ച വൈകുന്നേരം മോഹന്‍ലാലിന്റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓണ്‍ലൈനില്‍ ലഭിച്ചിരുന്നു. സ്വാഭാവിക നടപടി ക്രമം എന്ന നിലയില്‍ ആ പരാതിക്ക് നമ്പറിട്ടു എന്നതൊഴിച്ചു നിര്‍ത്തിയാല്‍ പ്രസ്തുത പരാതി കമ്മിഷന് കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ല.’ – വാർത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
Discussion about this post