കാസര്‍ഗോഡ്: കൊറോണ വൈറസ് രോഗ ബാധിതന്റെ സ്രവസാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് വ്യാജ പ്രചരണം നടത്തിയ പള്ളി ഉസ്താദ് അറസ്റ്റില്‍. ഗോളിയടുക്ക പള്ളി ഉസ്താദ് കെ എസ് മുഹമ്മദ് അഷറഫാണ് അറസ്റ്റിലായത്.
ബദിയടുക്ക പൊലീസാണ് അറസ്റ്റ് ചെയ്തത്.. രോഗബാധിതന്റെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന ശബ്ദ സന്ദേശമാണ് ഇയാള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
അതേസമയം കൊറോണ വൈറസ് ബാധ സംബന്ധിച്ച് വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സാമൂഹ്യമാധ്യമ അക്കൗണ്ടുകളും ഗ്രൂപ്പുകളും പോലീസും സൈബര്‍സെല്ലും നിരീക്ഷിച്ച് വരികയാണ്.
Discussion about this post