കൊറോണ വൈറസ് ബാധയെ എല്ലാവരും ഒരുമിച്ച് നിന്ന് നേരിടണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇത് പരീക്ഷണത്തിന്റെ കാലമാണെന്നും ഈ കാര്യത്തെ ഗൗരവത്തോടെ കണ്ട് എല്ലാവരും ഒറ്റകെട്ടായി നേരിടണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞത്.
ഇന്ത്യയൊട്ടാകെ കേന്ദ്ര സര്‍ക്കാര്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് ഭാര്യ അനുഷ്ക ശര്‍മയോടൊത്ത് വിരാട് കോഹ്ലി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഈ സമയത്ത് എല്ലാവരും സ്വന്തം വീട്ടില്‍ കഴിയണമെന്നും ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും വിരാട് കോഹ്ലി ആവശ്യപ്പെട്ടു.
Discussion about this post