തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാൻ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കേ നിര്‍ദ്ദേശം ലംഘിച്ച് വാഹനവുമായി പുറത്തിറങ്ങിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസ് വഹാബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് നിര്‍ദ്ദേശം ലംഘിച്ചതിന് പുറമെ റിയാസ് മൊബൈല്‍ ഫോണില്‍ സംസാരിച്ച് സ്കൂട്ടര്‍ ഓടിക്കുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ മൊബൈലില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ചുവെന്ന വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ബുധനാഴ്ച 1751 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതോടെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 3612 ആയി. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ് – 338 കേസുകള്‍. ഇടുക്കിയില്‍ 214 കേസുകളും കോട്ടയത്ത് 208 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാസര്‍ഗോഡ് 10 കേസുകള്‍ മാത്രം ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Discussion about this post