ഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ പാക്കിസ്താന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഇന്ത്യയില്‍ എത്തുന്നു. ഓഗസ്റ്റ് 23ന് അദ്ദേഹം ഇന്ത്യയില്‍ എത്തും. പാക്കിസ്താനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യ സന്ദര്‍ശിക്കുന്ന കാര്യം സര്‍താജ് അസീസ് വ്യക്തമാക്കിയത്.
സര്‍താജ് അസീസിന്റെ സന്ദര്‍ശനം ഇന്ത്യപാക്ക് ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമാകും. ജൂലൈയില്‍ റഷ്യയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നവാസ് ഷെരീഫും നടത്തിയ കൂടിക്കാഴ്ചയില്‍ തീവ്രവാദ വിഷയം ചര്‍ച്ച ചെയ്യുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ കൂടിക്കാഴ്ച നടത്തുമെന്ന് തീരുമാനിച്ചിരുന്നു. ഓഗസ്റ്റ് 23ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉധംപൂര്‍, ഗുര്‍ദാസ്പൂര്‍ ആക്രമണങ്ങളും പാക്ക് തീവ്രവാദി നവേദ് ഇന്ത്യയില്‍ പിടിയിലായതും ഇന്ത്യ ഉന്നയിക്കുമെന്നാണ് സൂചന.
Discussion about this post