കാസര്‍ഗോഡ്: കൊറോണ വ്യാപനം തടയുന്നതിനായി രാജ്യവും സംസ്ഥാനങ്ങളും കഠിന പ്രയത്നത്തിലാണ്. ആരോഗ്യപ്രവർത്തകരും പൊലീസുമെല്ലാം ഇതിനുള്ള കഠിന പ്രയത്നത്തിലാണ്. ഇതിനിടയിൽ പൊലീസും ആരോഗ്യപ്രവർത്തകരും പല പ്രശ്നങ്ങളാണ് നേരിടുന്നത്. കാസർഗോഡ് നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ എസ്.ഐ അടക്കം നാലുപൊലീസുകാര്‍ക്ക് പരിക്കേറ്റു. കാസര്‍കോഡ് ദേലംപാടി കല്ലടുക്ക് കോളനിയിലാണ് സംഭവം.
ഇവിടെ കൊറോണ ബോധവത്കരത്തിനെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ കോളനിയില്‍ പ്രവേശിക്കുന്നത് നാട്ടുകാരില്‍ ചിലര്‍ തടഞ്ഞു. തുടര്‍ന്ന് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം എത്തിയ പൊലീസുകാരെയാണ് നാട്ടുകാര്‍ ആക്രമിച്ചത്. തടികളും കല്ലുകളുമായാണ് നാട്ടുകാർ പൊലീസിനെ നേരിട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കോളനിവാസിയായ അയ്യപ്പന് എന്നയാളടക്കം രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post