ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ ബാധിച്ച് നാലുപേര്‍ മരിച്ചതായും 43 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 649 ആയി. കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 13 ആയതായും ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു.
ഇന്നലെ 73 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
കൊറോണ രോഗികള്‍ക്കു മാത്രമായി ആശുപത്രികള്‍ സജ്ജമാക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് 17 സംസ്ഥാനങ്ങള്‍ അത്തരം ആശുപത്രികള്‍ തയ്യാറാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
കൊറോണ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുന്നുണ്ടെന്നും എന്നാല്‍ അത് ഭീമമായ തോതിലല്ല, ആദ്യഘട്ടത്തിലെ ട്രെന്‍ഡാണെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.
Discussion about this post