തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങി നടക്കുന്ന കുറയുന്ന സാഹചര്യമാണ് കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചിലയിടങ്ങളില്‍ പൊലീസ് അതിരുവിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 126 ആയി. വയനാട് ജില്ലയില്‍ ആദ്യമായി ഒരാള്‍ക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍-9, കാസര്‍കോട്-3, മലപ്പുറം-3, തൃശൂര്‍-2, ഇടുക്കി-1 എന്നിവടങ്ങിളിലാണ് മറ്റു രോഗികള്‍. സംസ്ഥാനത്ത് ആകെ ഒരുലക്ഷത്തി ഇരുപതിനായിരത്തിമൂന്ന് പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. 601 പേര് ആശുപത്രിയിലും ചികിത്സയിലാണ്.
Discussion about this post