ഡല്‍ഹി: രാമായണം ദൂരദര്‍ശനില്‍ വീണ്ടും പുനഃസംപ്രേഷണം ചെയ്യുമെന്ന് കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി പ്രകാശ് ജാവദേക്കർ. പൊതുജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് അദ്ദേഹം കുറിച്ചു. ശനിയാഴ്ച മുതല്‍ രാവിലെ ഒന്‍പത് മുതല്‍ 10 വരെയും രാത്രി ഒന്‍പത് മുതല്‍ 10 വരെയുമാണ് സീരിയല്‍ പുനഃസംപ്രേഷണം ചെയ്യുന്നത്.
1987-ലാണ് ആദ്യമായി രാമായണം ദൂരദര്ശന് വഴി പ്രക്ഷേപണം ചെയ്തത്. സിനിമ സംവിധായകന് രാമനന്ദ സാഗര്‍ ആണ് ഈ പരമ്പരയുടെ നിര്‍മാതാവ്. ഇത് പോലെ തന്നെ ബി.ആര്. ചോപ്ര സംവിധാനം ചെയ്ത മഹാഭാരതം സീരിയലും ദൂരദര്ശന് പുനഃസംപ്രേഷണം ചെയ്യണം എന്ന ആവശ്യവും ഉയരുന്നുണ്ട്.
Happy to announce that on public demand, we are starting retelecast of 'Ramayana' from tomorrow, Saturday March 28 in DD National, One episode in morning 9 am to 10 am, another in the evening 9 pm to 10 pm.@narendramodi@PIBIndia@DDNational
— Prakash Javadekar (Modi Ka Parivar) (@PrakashJavdekar) March 27, 2020
Discussion about this post