കൊച്ചി: കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങുന്നതുമായി ബന്ധപ്പെട്ടു കൊച്ചി കോര്‍പ്പറേഷനു ജില്ലാ കളക്ടറുടെ താക്കീത്. കോര്പ്പറേഷന് സെക്രട്ടറിയോടാണു ജില്ലാ കളക്ടര്‍ എസ്. സുഹാസ് അതൃപ്തി രേഖപ്പെടുത്തിയത്.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ അടിയന്തരമായി കമ്യൂണിറ്റി കിച്ചന് പ്രവര്‍ത്തനം ആരംഭിക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതില്‍ തുടരുന്ന അലംഭാവം ഉടന്‍ അവസാനിപ്പിക്കണമെന്നാണ് ജില്ലാ കളക്ടര്‍ കൊച്ചി കോര്‍പ്പറേഷനോട് ആവശ്യപ്പെടുന്നത്.
വ്യാഴാഴ്ച കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലും ഇതു സംബന്ധിച്ചു കര്‍ശന നിര്‍ദേശം കോര്പ്പറേഷന് സെക്രട്ടറിക്കു നല്‍കിയിരുന്നതാണ്.
Discussion about this post