ഭോപ്പാൽ: കൊറോണ വൈറസ് ബാധിതനായ മാധ്യമപ്രവർത്തകനെതിരെ കേസെടുത്തു. മധ്യപ്രദേശിലാണ് കൊറോണ നിയന്ത്രണം ലംഘിച്ചതിന് കേസെടുത്തത്.
കൊറോണ ബാധിതയായ മകൾ മടങ്ങിയെത്തിയത് ഇയാൾ മറച്ചു വെച്ചു. മാത്രമല്ല ഇക്കാര്യം മറച്ചു വെച്ച് വാർത്താ സമ്മേളനത്തിലും ഇയാൾ പങ്കെടുത്തു. മുൻമുഖ്യമന്ത്രി കമൽനാഥ് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് ഇയാൾ പങ്കെടുത്തത്.
നിലവിൽ കമൽനാഥും മാധ്യമപ്രവർത്തകരും അടക്കം നൂറിലേറെ പേർ നിരീക്ഷണത്തിലാണ്.
Discussion about this post