മുംബൈ: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ലോക്ക് ഡൗണിൽ തുടരവേ മഹാരാഷ്ട്രയില്‍ സൈന്യത്തിന്റെ സഹായം തേടി സംസ്ഥാന സര്‍ക്കാര്‍. അവശ്യസാധനങ്ങളുടെ നീക്കം ഉറപ്പുവരുത്തുന്നതിനുവേണ്ടിയും താത്കാലിക ആശുപത്രികളിലടക്കം വൈദ്യസഹായം തേടിയുമാണ് സൈന്യത്തിന്റെ സഹായം തേടിയത്. പൂനയിലെ ആര്‍മിയുടെ സതേണ്‍ കമാന്‍ഡ് ആസ്ഥാനവുമായി ബന്ധപ്പെട്ടതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.
ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും അവശ്യ വസ്തുക്കള്‍ സുരക്ഷിതമായി കൊണ്ടുപോകുന്നതിന് സൗകര്യം ഒരുക്കണമെന്നുമാണ് പ്രധാന ആവശ്യം.
Discussion about this post