ഡല്‍ഹി: സോഷ്യല്‍മീഡിയയുടെ വെബ്സ്ട്രീമിങ്ങിന്റെ കാലത്ത് രാമായണവും മഹാഭാരതവും പുന:സംപ്രേഷണം ചെയ്യാനുള്ള ദൂരദര്‍ശന്റെ തീരുമാനത്തില്‍ അഭിനന്ദനവും സന്തോഷവും പ്രകടിപ്പിച്ച് പ്രേക്ഷകര്‍. ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്നവരെ ഉദ്ദേശിച്ചാണ് പുതിയ തീരുമാനം.
ഇന്ന് രാവിലെ ഒന്‍പത് മണിക്ക് സംപ്രേഷണം ആരംഭിച്ച രാമായണം ആ പഴയ കാലത്തെ ഓര്‍മ്മകളിലേക്ക് എത്തിച്ചതായി ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ സന്തോഷം പങ്കുവെച്ചു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ മുതല്‍ നടി കാജല്‍ അഗര്‍വാള്‍ വരെയുള്ളവര്‍ ഈ നിമിഷം ആഘോഷിച്ചു രംഗത്തെത്തി.
രാമായണവും മഹാഭാരതവും ഇന്ന് കുടംബത്തോടൊപ്പം ഇരുന്ന് കാണുന്ന ചിത്രവും പലരും ട്വിറ്ററില്‍ പങ്കുവെച്ചു. ഇതോടെ രാമായണും മഹാഭാരതവും ട്വിറ്ററിലെ പ്രധാന ട്രെന്‍ഡായി മാറി. കുട്ടിക്കാലത്തെ പ്രിയപ്പെട്ട ഓര്‍മ്മകളുമായി ഷോയില്‍ നിന്നുള്ള ചില രംഗങ്ങള്‍ ഉള്‍പ്പെടെയാണ് ചിലര്‍ ഫോട്ടോകള്‍ പങ്കുവെച്ചത്.
രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും പഴയ എപ്പിസോഡുകള്‍ പ്രക്ഷേപണം ചെയ്യുന്നതായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി വെള്ളിയാഴ്ചയാണ് അറിയിച്ചത്. ട്വിറ്ററിലൂടെയാണ് മന്ത്രാലയത്തിന്റെ തീരുമാനം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചത്.
കൊറോണ വൈറസ് ലോക്ക്ഡൗണിന്റെ സമയത്ത് പുരാണ അധിഷ്ഠിത ഷോകളായ രാമായണം, മഹാഭാരതം എന്നിവ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ഉപയോക്താക്കള്‍ പോസ്റ്റുകളുടെ പ്രവാഹമായിരുന്നു സോഷ്യല്‍ മീഡിയയില്‍. ഇതിനെ തുടര്‍ന്നാണ് പ്രക്ഷേപണം പുനരാരംഭിച്ചത്.
Information and Broadcasting Minister @PrakashJavdekar announces that on public demand DD National to re-telecast of '#Ramayana' from tomorrow.
▪️One episode in the morning 9 am to 10 am
▪️Another in the evening 9 pm to 10 pm pic.twitter.com/6shg3JeJPe— All India Radio News (@airnewsalerts) March 27, 2020
Both #Ramayana and #Mahabharata are real History.
Stop calling them Mythology. pic.twitter.com/NucmU1HX0c— Iskcon,Inc. (@IskconInc) March 28, 2020
Yaay Mza Aayega Dekhne Mein bahut…🙂🙂
My Childhood Memories Will Be Fresh…😀
Rt If You Also Have Your Childhood Memories With Ramayana Serial.
👇
👇#Ramayana #Ramayan #Lockdown21 pic.twitter.com/meWV2aFs80— MOHD. SAIF🔰 (@MdsaifA20093226) March 27, 2020
Discussion about this post