ചെന്നൈ: ലോക്ക്ഡൗണ്‍ നിർദ്ദേശങ്ങൾ ശക്തമാക്കി തമിഴ്നാട് സര്‍ക്കാര്‍. കൊറോണ വൈറസ് സമൂഹവ്യാപനമെന്ന് സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്.
അവശ്യ സാധനങ്ങളുടെ വില്പന ഉച്ചക്ക് 2.30 വരെ മാത്രമാക്കി. പമ്പുകള്‍ രാവിലെ ആറ് മുതല്‍ ഉച്ചക്ക് 2.30 വരെയെ തുറക്കൂ. ചരക്ക് വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ മാത്രമേ ചരക്ക് വാഹനങ്ങളെ ചെന്നൈയില്‍ പ്രവേശിപ്പിക്കൂ.
ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
Discussion about this post