ചെന്നൈ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ നടന് വിജയിയുടെ ചെന്നൈയിലെ വസതിയില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ മിന്നല്‍ പരിശോധന നടത്തി. അടുത്തിടെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയവരുടെ വീടുകളില്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് വിജയിയുടെ വീട്ടിലും വന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വീട്ടില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും രീതിയിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്ന് സംഘം അന്വേഷിച്ചു. തുടര്‍ന്ന് പരിസരം അണുമുക്തമാക്കിയ ശേഷമാണ് സംഘം മടങ്ങിയത്.
Discussion about this post