മലപ്പുറം: കൊറോണ നിരീക്ഷണത്തിലിരുന്ന ആള് മരിച്ചു. മലപ്പുറം എടക്കരയില്‍ മുത്തേടം നാരങ്ങാപൊട്ടി കുമ്പളത്ത് പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസ് തോമസ് (58 )ആണ് മരിച്ചത്.
മുംബൈയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഇയാള്‍ 15 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. തുടര്‍ ചികിത്സയ്ക്കായിട്ടായിരുന്നു ഇയാള്‍ നാട്ടിലെത്തിയത്. മുംബൈയില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു.
നിലമ്പൂരിലെ ആശുപത്രിയില്‍ ചികില്‍സ തേടിയ ഗീവര്‍ഗീസ് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ ആളെന്ന നിലയില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വൈകിട്ടാണ് മരണം സംഭവിച്ചത്. പരിശോധനാ ഫലം വന്ന ശേഷം മാത്രമേ സംസ്കാരം നടത്തുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
Discussion about this post