തൃശൂര്‍: സാമൂഹിക അടുക്കളകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷം കലര്‍ത്തുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ചാമക്കാല കോലോത്തും പറമ്പിൽ അബ്ദുറഹ്മാന് കുട്ടിയെയാണ് അറസ്റ്റ് ചെയ്തത്.
കോണ്‍ഗ്രസ്, ബി.ജെ.പി, മുസ്ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെ സാമൂഹിക അടുക്കളയിലേക്ക് അടുപ്പിക്കരുതെന്നും അവര്‍ വിഷം കലര്‍ത്തുമെന്നും പ്രചരിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
കോണ്‍ഗ്രസ് ചെന്ത്രാപ്പിന്നി മണ്ഡലം കമ്മിറ്റി, ബി.ജെ.പി എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി, മുസ്ലിം ലീഗ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി എന്നിവര്‍ കൊടുത്ത പരാതിയിലാണ് നടപടി.
Discussion about this post