തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച പുതുതായി കൊറോണ സ്ഥിരീകരിച്ച ഏഴ് പേരില്‍ 2 പേര് കുട്ടികള്‍. കേരളത്തില്‍ ചൊവ്വാഴ്ച കൊറോണ സ്ഥിരീകരിച്ചവരില്‍ 13 വയസ്സുള്ള പെണ്‍കുട്ടിക്കും 8 വയസ്സുള്ള ആണ്കുട്ടിക്കുമാണു രോഗം കണ്ടെത്തിയത്. തിരുവനന്തപുരത്തു ചികിത്സയിലാണ് ഇരുവരും.
ദുബായില്‍ നിന്നെത്തിയ ഇവരുടെ പിതാവിന് രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. പിന്നാലെയാണ് മക്കളിലും രോഗം കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയിലാണ് ഇവര്‍ ചികിത്സ തേടിയിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം സംസ്ഥാനത്ത് 1,63,119 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,62,471 പേര് വീടുകളിലും 658 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ മാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ 7,485 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6,381 പേരുടെ ഫലം നെഗറ്റീവ് ആയി.
Discussion about this post