ഡല്‍ഹി: ലോക്ക് ഡൗണ്‍ ലംഘിച്ച് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് നിരീക്ഷണത്തില്‍ കഴിയുന്ന രോഗികള്‍ ഡോക്ടറിന്റെ മുഖത്ത് കാറി തുപ്പിയെന്ന് പരാതി. ചികിത്സ നല്കിയ മറ്റു ആരോഗ്യ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയതായും പരാതിയിൽ പറയുന്നു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ച് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമ്മേളനത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെയും നിരീക്ഷണത്തിലാക്കിയത്.
തുഘ്ലഖാബാദിലെ റെയില്‍വേ ക്യാമ്പില്‍ ഇതിനായി പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത 167 പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ ചിലരാണ് ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും ഡോക്ടറിന്റെ മുഖത്ത് കാറിതുപ്പുകയും ചെയ്തത്. ഇവര്‍ ആഹാരം നിരസിക്കുകയും, വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെടുന്നതായും അധികൃതര്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റിന് പരാതി നല്‍കിയതായും റെയില്‍വേ വക്താവ് പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ നല്‍കണമെന്നും അല്ലെങ്കില്‍ ഇവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കണമെന്നും റെയില്‍വേ അധികൃതര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ആറ് പൊലീസുകാരെയും ആറ് സി ആര് പി.എഫ് ജവാന്മാരെയും ഒരു പി സി ആര് വാന്‍ ഉള്‍പ്പെടെ നിരീക്ഷണ ക്യാമ്പിലെ സുരക്ഷക്കായി നിയോഗിച്ചു.
അതേസമയം നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത 2346 ആളുകള്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 24 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 6 പേര് ഇതിനകം രോഗം ബാധിച്ചു മരണപ്പെടുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധിപേരാണ് മതസമ്മേളനത്തിൽ പങ്കെടുത്തത്.
Discussion about this post