ഡൽഹി: ലോക്ഡൗണിൽ രാജ്യം നന്നായി പ്രതികരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ഡൗൺ പ്രഖ്യാപിച്ചിട്ട് ഒമ്പത് ദിവസമായി. ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തെ ജനങ്ങള്‍ മികച്ച പിന്തുണ നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുന്നു. വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുന്നു. രാജ്യത്തിന്റെ സാമൂഹ്യ പ്രതിബന്ദതയുടെ തെളിവാണിത്. ലോക് ഡൗണിൽ ആരും ഒറ്റക്കല്ലെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച രാത്രി ഒമ്പതു മണിക്ക് ഒമ്പത് മിനിറ്റ് വെളിച്ചം തെളിയിക്കണം. വീടുകളിലെ ലൈറ്റ് അണച്ച് ടോർച്ച്, മൊബൈൽ, മെഴുകുതിരി വെളിച്ചം തെളിയിക്കണം. വീടിന്റെ മട്ടുപ്പാവിലോ വാതിൽക്കലോ നിന്ന് വേണം ഈ വെളിച്ചം തെളിയിക്കാൻ. കൊറോണ ഉയർത്തുന്ന ഭീഷണിയുടെ ഇരുട്ട് മായ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ വെളിച്ചം രാജ്യത്തെ 130 കോടി ജനതയുടെ ശക്തിയുടെ പ്രകടനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post