ഡല്‍ഹി: കേന്ദ്രമന്ത്രി അമിത് ഷായടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ പ്രതിരോധ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിര്‍ണായക യോഗം കൂടി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിര്‍ണായക ചര്‍ച്ചകളാണ് ഡല്‍ഹിയില്‍ നടന്നത്. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളുടെ അവലോകനമായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ പൊതുവേയുള്ള സ്ഥിതികളും അവലോകനം ചെയ്തു. യോഗത്തില്‍ കഴിഞ്ഞ 9 ദിവസത്തെ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തിയത്. മന്ത്രിമാരോട് വരുന്ന ഞായറാഴ്ച രാത്രി 9 മണിക്ക് ദീപം തെളിയിച്ചുള്ള കൊറോണ പ്രതിരോധ സന്ദേശത്തിന്റെ നിര്‍ദ്ദേശം രാജ്യവ്യാപകമായി എത്തിക്കാനും കേന്ദ്രമന്ത്രി രാജ്നാഥ്സിംഗ് നിര്‍ദ്ദേശിച്ചു. ഇത്തരം പരിപാടികളില്‍ ആരും കൂട്ടമായിച്ചേര്‍ന്ന് നില്ക്കാതിരിക്കാന് ശ്രദ്ധിക്കണമെന്നും രാജ്നാഥ് സിംഗ് ഓര്‍മ്മിപ്പിച്ചു.
വിവിധ കേന്ദ്രമന്ത്രിമാര്‍ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളെ വിവിധ വകുപ്പുകള്‍ എങ്ങനെയാണ് ഏകോപിപ്പിക്കുന്നതെന്നതിനെക്കുറിച്ച് വിശദീകരിച്ചു.
വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കര്‍, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി, ഭക്ഷ്യവകുപ്പ് മന്ത്രി രാം വിലാസ് പസ്വാന്, ആഭ്യന്തര വകുപ്പ് സഹമന്ത്രി കിഷന് റെഡ്ഡി എന്നിവർ പങ്കെടുത്തു.
Discussion about this post