ഡൽഹി: നിസ്സാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത 647 പേര്‍ക്ക് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. പതിനാല് സംസ്ഥാനങ്ങളില്‍ നിന്നും സമ്മേളത്തിന് പ്രതിനിധികളെത്തി. കൂടുതല്‍ ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തബ് ലീഗ് ജമാത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്തവരും അവരോട് അടുത്തിടപഴകിയവരുമായി 9000 പേരുടെ പട്ടികയാണ് കേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്. എല്ലാവരെയും കണ്ടെത്താനുള്ള നിര്‍ദ്ദേശമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
Discussion about this post