ബംഗളൂരു: കേരളത്തില്‍ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കരുതെന്ന ഉത്തരവ് കര്‍ണാടക പിന്‍വലിച്ചു. മംഗളൂരുവിലെ ആശുപത്രികളില്‍ കേരളത്തില്‍ നിന്നുള്ളവരെ പ്രവേശിപ്പിക്കരുതെന്നായിരുന്നു കര്‍ണാടകയുടെ ഉത്തരവ്. ആശുപത്രികള്‍ക്ക് രേഖാമൂലം കര്‍ണാടക ഇതുസംബന്ധിച്ച നിര്‍ദേശം നല്കി.
കേരളത്തില്‍ നിന്നുള്ള രോഗികള്‍ക്കും വാഹനങ്ങള്‍ക്കും ഏപ്രില്‍ രണ്ടിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് കര്‍ണാടക പറഞ്ഞിരുന്നത്.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വിലക്ക് അനിവാര്യമാണെന്നും കര്‍ണാടക വ്യക്തമാക്കിയിരുന്നു.
Discussion about this post