ഇറാഖ്: പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതിന് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ മുസ്ലീം മതത്തെയും വിശുദ്ധ ഗ്രന്ഥമായ ഖുറാനെയും കൂട്ടുപിടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പീഡിപ്പിക്കുന്നത് പാപമല്ലെന്നും എന്താണ് അങ്ങനെ ചെയ്യുന്നത് എന്നതിന്റെ കാരണവും ഭീകരര്‍ പെണ്‍കുട്ടികളോടു പറയാറുണ്ട്. പീഡിപ്പിക്കുന്നതിനു മുമ്പ് അവര്‍ പ്രാര്‍ത്ഥിക്കാറുണ്ട് ഭീകരരുടെ പിടിയില്‍ നിന്നു രക്ഷപെട്ട പെണ്‍കുട്ടികളില്‍ നിന്നാണ് ഈ വെളിപ്പെടുത്തലുണ്ടായത്.ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയില്‍ നിന്നു രക്ഷപെട്ട പെണ്‍കുട്ടികള്‍ ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.
പന്ത്രണ്ടു വയസ്സുള്ള ആ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിനു മുന്‍പ് എന്താണു ചെയ്യാന്‍ പോകുന്നതെന്ന് അവന് അവള്‍ക്ക് വിശദീകരിച്ചു നല്കി.എന്താണോ അവന് ചെയ്യാന്‍ പോകുന്നത് അത് തെറ്റല്ലെന്നാണ് നിലപാട്. പെണ്‍കുട്ടി മറ്റൊരു സമുദായത്തിലെ അംഗമായതിനാല്‍ അവളെ പീഡിപ്പിക്കുന്നതിനുള്ള അനുവാദം നല്‍കുന്നുണ്ടെന്ന് ഭീകരന് പറയുന്നു. അനുവാദം മാത്രമല്ല, അവര്‍ക്ക് മാപ്പു നല്‍കുകയും അതിനെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും അയാള്‍ പറഞ്ഞിരുന്നതായി ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട 34 കാരിയായ യസീദി സ്ത്രീ പറയുന്നു.. ഭീകരന് പെണ്‍കുട്ടിയുടെ കൈകളും വായും മൂടിക്കെട്ടി. പീഡിപ്പിക്കുന്നതിനു മുന്‍പ് അയാള്‍ പ്രാര്ഥിക്കുന്നുണ്ടായിരുന്നു. ആ പ്രവൃത്തി അവസാനിപ്പിച്ചത് പ്രാര്‍ഥനയിലൂടെ ആയിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
അന്യമതത്തിലല്പ്പെട്ട ഒരാളെ പീഡിപ്പിക്കുന്നതിന് മതം അനുമതി നല്‍കുന്നുണ്ട്. തന്നെ പീഡിപ്പിക്കുന്നതുവഴി അയാള്‍ ദൈവത്തോട് കൂടുതല്‍ അടുക്കുമെന്നുമാണ് ഭീകരരുടെ വാദം. 11 മാസത്തെ തടവിനുശേഷമാണ് അവള് പുറത്തുവന്നത്.ദൈവത്തോട് കൂടുതല്‍ അടുക്കുന്നതിനായിട്ടാണ് അവര്‍ ഞങ്ങളെ പീഡിപ്പിച്ചിരുന്നതെന്ന് മറ്റൊരു പെണ്‍കുട്ടി പറഞ്ഞതായും ദേശീയ മാധ്യമം വ്യക്തമാക്കുന്നു. ഓരോ തവണയും അയാള്‍ എന്റടുത്തേയ്ക്കെത്തുമ്പോള് പ്രാര്ഥിക്കുന്നുണ്ടായിരുന്നു. ദൈവത്തിനുള്ള പ്രാര്‍ഥനയാണ് തന്റെ പ്രവര്‍ത്തിയെന്നാണ് ആ ഭീകരന് പറഞ്ഞിരുന്നത്. ഇത് അനുവദിക്കപ്പെട്ടതാണെന്നും ഐഎസ് ഭീകരര്‍ പറഞ്ഞതായി പെണ്‍കുട്ടി പറഞ്ഞു.
സ്ത്രീകളും കുട്ടികളുമടക്കമുള്ള 21 പേരാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ടത്. 5,270 യസീദികളെയാണ് ഐഎസ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തട്ടിക്കൊണ്ടുപോയത്.
Discussion about this post