തിരുവനന്തപുരം: ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ പോസ്റ്റ്മാന് വഴി പണം സ്വീകരിക്കാന്‍ സൗകര്യമൊരുക്കി സർക്കാർ. പണം ആവശ്യമുള്ളവര്‍ പോസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചാല്‍, പോസ്റ്റ്മാന് വീട്ടിലെത്തി പണം കൈമാറും. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ശനിയാഴ്ചയാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.
സംസ്ഥാനത്തെ പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ നിര്‍ദേശം അംഗീകരിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്ത് ബാങ്ക് അക്കൗണ്ടില്‍ പണമുള്ള ആര്‍ക്കും പോസ്റ്റ്മാന് വഴി വീട്ടിലിരുന്ന് പണം കൈപ്പറ്റാം. അക്കൗണ്ടില്‍ പണം ഉണ്ടെങ്കില്‍ അത് എടുക്കാനായി ബാങ്കില്‍ പോകേണ്ടതില്ല. പകരം പണം ആവശ്യമുണ്ടെന്ന വിവരം പ്രദേശത്തെ പോസ്റ്റ്മാനെ അറിയിക്കണം. പോസ്റ്റ്മാന് വീട്ടിലെത്തി ആവശ്യമുള്ള പണം കൈമാറും. ഈ തുക, പണം ആവശ്യപ്പെട്ടയാളുടെ അക്കൗണ്ടില്‍നിന്ന് പോസ്റ്റല്‍ അക്കൗണ്ടിലേക്ക് മാറുകയും ചെയ്യും.
എന്നാല്‍ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ ഈ സൗകര്യം ലഭ്യമാവുകയുള്ളൂ. ബാങ്കുകളിലെയും എ.ടി.എമ്മുകളിലെയും തിരക്കു കുറയ്ക്കാനാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു മാര്‍ഗം അവലംബിക്കുന്നത്.
മാത്രമല്ല, അടുത്ത ആഴ്ച മുതല്‍ സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയാകും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.
Discussion about this post